മസ്റ്ററിംഗ് നടത്തണം എന്നത് വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കുമെന്ന് അക്ഷയ ഡയരക്ടറുടെ ഓഫീസ്

സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിലാണ് പ്രചാരണം

Welfare Pension Kerala Kerala Budget 2020 Thomas Issac

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശനങ്ങൾ തികച്ചും അടിസ്ഥനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ്. വാർദ്ധക്യകാല പെൻഷൻ , വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ് നടത്തണം എന്ന തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

Read More Kerla news: കോവിഡ് വാക്‌സിന്‍: ഡ്രൈ റണ്‍ രണ്ടാംഘട്ടം പൂർത്തിയായി

2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ്‌ നടത്തണം എന്ന രീതിയിൽ ഒരു നിർദ്ദേശം ഔദോഗികമായി നൽകിയിട്ടില്ലെന്നും മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെഅടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Read More Kerla news: പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; അറിയേണ്ടത്

“കോവിഡിന്റെ അതിതീവ്ര വ്യാപനം അടക്കം കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികൾ അക്ഷയകേന്ദ്രങ്ങളിൽ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ ആൾക്കൂട്ടങ്ങൾ അക്ഷയ കേന്ദ്രത്തിൽ അനുവദിനീയമല്ല സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ പൊതുജനങ്ങൾക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ പൊതു ജനങ്ങളുടെ സഹകരണം ആവശ്യമാണ്,” വാർത്താക്കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Akshaya state directors office on pension mustering messages

Next Story
പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; അറിയേണ്ടത്Saudi Arabia, സൗദി അറേബ്യ, Saudi flight travel ban, സൗദി വിമാനയാത്രാ നിരോധനം, Saudi suspends flights to and from India, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവിസുകൾ വിലക്കി സൗദി, general authority of civil aviation, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ, gaca, ജിഎസിഎ, air india, എയർ ഇന്ത്യ, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, travel ban air india, travel ban air india express, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com