തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ അനുവദിച്ചു. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിനു പുറമേ, പുന്നപ്ര-വയലാര്‍ സ്മാരകത്തിനു 10 കോടിയും ഒൻഎൻവി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്നും ഇവരുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കുമെന്നും പ്രഖ്യാപിച്ചു. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്കാന് നിയമം. നെല്‍വയലുകള്‍ തരിശ്ശിടുന്നതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.