കുവൈത്ത്: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജി വച്ച ഒഴിവിലേക്ക് താൻ വരുന്നതിന് തിടുക്കമില്ലെന്ന് തോമസ് ചാണ്ടി എംഎൽഎ. എൻസിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ മന്ത്രിസഭയിലേക്ക് വരുന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കാമെന്നും എംഎൽഎ പറഞ്ഞു. പക്ഷേ പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്‌ടപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എ.കെ.ശശീന്ദ്രനു നേരെ നടന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ശശീന്ദ്രന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ