തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ തനിക്ക് എതിരായ ഹര്‍ജിക്ക് പിന്നില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് വിശ്വാസമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. എന്‍സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോൺവിളി കേസിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ടുവട്ടം ഹർജി നൽകിയ മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്.
കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഇവർ സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി മഹാലക്ഷ്മിയുടെ ഹർജി തള്ളിയിരുന്നു. പിന്നീട്, ഇവർ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയേയും സമീപിച്ചു. ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശശീന്ദ്രന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് നേരത്തെ തന്നെ സിപിഎമ്മും സിപിഐയും അറിയിക്കുകയും ചെയ്തിരുന്നു.
നിലവിൽ എൻസിപിക്ക് രാജ്യത്തെ ഒരു സംസ്ഥാനത്തിലും മന്ത്രിപദവിയില്ല. കേരളത്തിൽ മാത്രമാണ് മന്ത്രിസ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ആദ്യം ഫോൺ കെണി കേസിൽ അകപ്പെട്ട് ശശീന്ദ്രനും പിന്നാലെ വന്ന തോമസ് ചാണ്ടി കായൽ കൈയ്യേറ്റ കേസിലും അകപ്പെട്ട് പുറത്തുപോയതോടെയാണ് മന്ത്രിസ്ഥാനം നഷ്ടമായത്.