തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Read More: സുരേഷ് കല്ലട ഇന്നും ഹാജരാവില്ല; രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് വിശദീകരണം

അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കും. നിരക്ക് നിയന്ത്രണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. അന്തര്‍സംസ്ഥാന ബസുകളില്‍ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

Read More: ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് ഏജന്‍സികള്‍ക്കെതിരെ നടപടി; കല്ലടയുടെ ആറ് ബസുകള്‍ക്ക് പിഴ

യാത്രക്കാരോട് മോശമായി പെരുമാറുന്ന അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസും നികുതി വകുപ്പും ബസുകള്‍ പരിശോധിക്കുമെന്നും മന്ത്രി വിശദമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.