കോഴിക്കോട്: രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. രാഷ്ട്രീയ യശസ്സ് ഉയർത്തിപ്പിടിക്കാനാണ് രാജിവയ്ക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സ്ഥാനത്തേക്ക് പകരം മന്ത്രി ഉടമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ ഏതെങ്കിലും മന്ത്രിക്ക് അധികച്ചുമതലയായി ഗതാഗതവകുപ്പ് നല്‍കുമെന്നാണ് സൂചന. എന്‍സിപിക്ക് ഒരു എംഎല്‍എ കൂടി നിയമസഭയിലുണ്ടെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തത്കാലത്തേക്ക് പുതിയ മന്ത്രി ഉണ്ടാവാന്‍ സാധ്യതയില്ല. ഏറ്റവും കുറഞ്ഞത് മലപ്പുറം തെരഞ്ഞെടുപ്പ് കഴിയും വരെ എങ്കിലും ഗതാഗതവകുപ്പിലേക്ക് പുതിയ മന്ത്രിയെ കൊണ്ടുവരില്ലെന്നാണ് സൂചന.

ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. ഏത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എനിക്ക് യാതൊരുവിധ അറിവുമില്ലാത്ത സംഭവമാണിത്. ധാർമികതയ്ക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി കുറ്റസമ്മതമല്ലെ”ന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Read More: എല്ലാ വശങ്ങളും പരിശോധിച്ചശേഷം നടപടിയെന്ന് മുഖ്യമന്ത്രി

മന്ത്രിയുടേതെന്ന പേരിൽ ലൈംഗികച്ചുവയുളള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ.ശശീന്ദ്രൻ രാജിവച്ചത്. എന്നാൽ തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം നിഷേധിച്ച ശേഷമാണ് രാജിവയ്ക്കുന്നതായി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചത്.

 Read More: മാറുന്ന സർക്കാരുകൾ മാറാത്ത ലൈംഗിക അപവാദങ്ങൾ, കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗിക ആരോപണങ്ങൾ

പിണറായി മന്ത്രിസഭയിൽ നിന്നും വിവാദങ്ങളിലുടെ പുറത്തുപോകേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രൻ. ആദ്യം സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി.ജയരാജനാണ് വിവാദങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായതെങ്കിൽ ഇപ്പോൾ ഗതാഗത മന്ത്രിയായ എൻസിപി നേതാവായ എ.കെ.ശശീന്ദ്രൻ.

ജയരാജൻ ബന്ധുനിയമന വിവാദത്തിലാണ് രാജിവയ്ക്കേണ്ടി വന്നതെങ്കിൽ ലൈംഗിക അപവാദ ആരോപണത്തെ തുടർന്നാണ് ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നത്. ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേയ്ക്കു വന്നത് തന്നെ പാർട്ടിക്കുളളിൽ പൊട്ടിത്തെറി ഒരുവിധത്തിലാണ് ഒത്തുതീർപ്പാക്കിയത്. തോമസ് ചാണ്ടി മന്ത്രിയാകാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടി ശശീന്ദ്രനെ മന്ത്രിയാക്കാൻ തീരുമാനിച്ചതായിരുന്നു.

Read More: കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനം; എലത്തൂരിൽനിന്നും പിണറായി മന്ത്രിസഭയിലേക്ക്

കഴിഞ്ഞ എൽ​ഡിഎഫ് സർക്കാരിന്റെ കാലത്ത് ലൈംഗിക അപവാദ ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നത് കേരളാ കോൺഗ്രസ് നേതാവായ പി.ജെ.ജോസഫിനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ