കണ്ണൂർ എളയാവൂർ സ്വദേശിയായ എ.കെ.ശശീന്ദ്രൻ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. 1926 ലായിരുന്നു ഇത്. 1965 ൽ കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 97 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 1969 ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. 78 ൽ സംസ്ഥാന പ്രസിഡന്റായി.

പാർട്ടി പിളർന്നപ്പോൾ കോൺഗ്രസ് എസ്സിലെത്തി. 1982 മുതൽ 98 വരെ കോൺഗ്ര്സ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1999 മുതൽ 2004 വരെ എൻസിപി സംസ്ഥാന സെക്രട്ടറി. 2004 മുതൽ സംസ്ഥാന വൈസ് പ്രസിഡന്റായും 2006 മുതൽ നിയമസഭാ കക്ഷി നേതാവായും പ്രവർത്തിച്ചു. എൻസിപി ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു.

Read More: ലൈംഗിക ആരോപണം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിങ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡന്റായും ഗവേണിങ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്..

1980 ൽ പെരിങ്ങളം മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി മൽസരിച്ചത്. 1982 ൽ എടക്കാട് മണ്ഡലത്തിൽനിന്ന് ജയിച്ചു. 87 ൽ കണ്ണൂരിൽനിന്ന് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2006 ൽ ബാലുശ്ശേരിയിൽനിന്ന് മൽസരിച്ച് വിജയിച്ചു. 2011 ൽ എലത്തൂരിൽനിന്ന് വിജയിച്ച് നിയമസഭയിലെത്തി.

Read More: മാറുന്ന സർക്കാരുകൾ മാറാത്ത ലൈംഗിക അപവാദങ്ങൾ, കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗിക ആരോപണങ്ങൾ

2016 ൽ എലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 ൽ നേടിയ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിൽനിന്നുംം 29,057 ന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ.ശശീന്ദ്രൻ ഇത്തവണ വിജയിച്ചത്. ജനതാദൾ (യു)വിന്റെ പി.കിഷൻചന്ദിനെയാണ് ശശീന്ദ്രൻ പരായപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ നേടിയത്.

2016 മേയ് 25 ന് പിണറായി സർക്കാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മറ്റൊരു എംഎൽഎയായ തോമസ് ചാണ്ടിയും മന്ത്രിസഭയിൽ പദവി ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രനും പിന്നത്തെ രണ്ടര വർഷം തോമസ് ചാണ്ടിയ്ക്കും നൽകാമെന്നു പറഞ്ഞാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ