തിരുവനന്തപുരം: ഫോൺകെണികേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ.കെ.ശശീന്ദ്രന് മന്ത്രിപദവി തിരിച്ചുനൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇക്കാര്യത്തിൽ ഇന്ന് എൻസിപി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടാകും. തുടർന്ന് ഇന്ന് തന്നെ ഇടതുമുന്നണിക്ക് എൻസിപിക്ക് കത്ത് നൽകും.

നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ‍ മടങ്ങിയെത്തുമെന്ന് എൻസിപി അദ്ധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകിട്ടാണ് കേന്ദ്ര പാർലമെന്ററി പാർട്ടി യോഗം നടക്കുന്നത്.  ശരത് പവാർ, പ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം. തോമസ് ചാണ്ടി പക്ഷം പിണങ്ങിനിൽക്കുന്നതും ഇവർ ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ