Latest News

മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാന്‍ നീക്കം; മാണി സി.കാപ്പന് സാധ്യത

സംസ്ഥാനത്തു നിന്നുള്ള പ്രമുഖ നേതാക്കളെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിക്കും

ak saseendran, minister, kerala, ncp

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിയെ മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന എ.കെ.ശശീന്ദ്രനെ തല്‍സ്ഥാനത്തു നിന്ന് നീക്കാനാണ് സാധ്യത. കേന്ദ്ര നേതാക്കള്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചതായും കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഗതാഗതവകുപ്പാണ് എ.കെ.ശശീന്ദ്രന്‍ കൈകാര്യം ചെയ്യുന്നത്.

പാലായില്‍ നിന്ന് ജയിച്ച എന്‍സിപി എംഎല്‍എ മാണി സി.കാപ്പനെ മന്ത്രിയാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ശശീന്ദ്രനെ മാറ്റാന്‍ മാണി സി.കാപ്പന്‍ വിഭാഗത്തുള്ള നേതാക്കള്‍ ഇടപെടുന്നതായും വാര്‍ത്തകളുണ്ട്. ഫെബ്രുവരിയോടെ മന്ത്രിമാറ്റത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത.

Read Also: പാസ് കാണിക്കില്ല, നീ പോയി പരാതി കൊടുക്ക്; വനിതാ കണ്ടക്ടറോട് ദേഷ്യപ്പെട്ട് സൂപ്രണ്ട്, വീഡിയോ

സംസ്ഥാനത്തു നിന്നുള്ള പ്രമുഖ നേതാക്കളെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുംബൈയിലെത്തിയ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യാൻ എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേലിനെ കേരളത്തിലേക്ക് അയയ്ക്കുമെന്നും വാർത്തകളുണ്ട്.

അതേസമയം, മന്ത്രിമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എ.ക.ശശീന്ദ്രന്‍ തള്ളിക്കളഞ്ഞു. മറ്റൊരു വ്യക്തിപരമായ ആവശ്യത്തിനായാണ് മുംബൈയിലേക്ക് പോയതെന്നാണ് മന്ത്രി പറയുന്നത്. എൻസിപിയിൽ നേരത്തെയും മന്ത്രിമാറ്റം ചർച്ചയായിരുന്നു. മാണി സി.കാപ്പൻ പാലായിൽ നിന്ന് വിജയിച്ചതിനു പിന്നാലെ മന്ത്രിമാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും മാണി സി.കാപ്പൻ തന്നെ അത് തള്ളിക്കളഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ak saseendran minister change mani c kappan ncp kerala government

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express