Latest News

പറയാനുളളതെല്ലാം പറഞ്ഞിട്ടുണ്ട്; എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു

ak saseendran, ncp, ie malayalam

തിരുവനന്തപുരം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചിരുന്നു.

പറയാനുളളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. നിയമസഭ സമ്മേളനത്തിന് മുന്‍പ് ചില കാര്യങ്ങള്‍ സംസാരിക്കാനാണ് എത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, ശശീന്ദ്രനെ പിന്തുണച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ രംഗത്തെത്തി. സംഭവത്തിൽ മന്ത്രിക്ക് ജാഗ്രത കുറവുണ്ടായി. യുവതി പൊലീസിനു നൽകിയ പരാതിയിൽ പാർട്ടി ഇടപെട്ടിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. സംഭവം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: രോഗവ്യാപനം കുറയുന്നില്ല; രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം കേരളത്തില്‍

പീഡന പരാതി ഉന്നയിച്ച പെൺകുട്ടിയുടെ പിതാവിനെ ഫോൺ ചെയ്തു പരാതി ഒത്തുതീർക്കാൻ ശശീന്ദ്രൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.പത്മാകരനെതിരായ യുവതിയുടെ പരാതിയിലാണ് മന്ത്രി ഇടപെട്ടതായാണ് ആരോപണം. പത്മാകരൻ തന്നെ കുണ്ടറ മുക്കടയിലെ കടയിലേക്കു വിളിച്ചു കയറ്റി കയ്യിൽ കയറിപ്പിടിച്ചെന്നാണു കുണ്ടറ പൊലീസിൽ യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം കൂടിയായ യുവതിയുടെ പരാതി. എൻസിപി കുണ്ടറ മണ്ഡലം ഭാരവാഹിയുടെ മകളാണ് പരാതിക്കാരി.

പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രന്റെ വാദം. പരാതിക്കാരിയുടെ അച്ഛൻ തന്റെ പാർട്ടിക്കാരനാണെന്നും കാര്യം അന്വേഷിക്കാനാണു വിളിച്ചതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ak saseendran meets cm pinarayi vijayan cliff house534131

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express