തിരുവനന്തപുരം: എൻസിപി നേതാവും മുൻ മന്ത്രിയുമായ എ.കെ.ശശീന്ദ്രന് ഫോൺ കെണി കേസിൽ വീണ്ടും തിരിച്ചടി. പരാതിക്കാരി കോടതിയിൽ നിലപാട് മാറ്റിയത് ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയിട്ടാകാമെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് സ്വദേശിനി കോടതിയെ സമീപിച്ചു.

മഹാലക്ഷ്മിയെന്ന സ്ത്രീയാണ് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. കൊല്ലം സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേതുടർന്ന് ശശീന്ദ്രന് എതിരായ കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

തന്റെ ഹർജിയിൽ വാദം കേൾക്കണമെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഫോൺ കെണി കേസിൽ വിധി പറയുന്നത് മാറ്റിയത്. കേസിൽ പരാതിക്കാരിയായ യുവതി പ്രോസിക്യൂഷന് അനുകൂലമായി മൊഴി പറയാത്തത് ജീവന് ഭീഷണിയുള്ളതിനാലാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ