scorecardresearch

വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മും; ബിനോയ് വിശ്വത്തിന് എ.കെ.ബാലന്റെ മറുപടി

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്

author-image
WebDesk
New Update
A K Balan | Binoy Viswam

ബിനോയ് വിശ്വം, എ.കെ.ബാലൻ

തിരുവനന്തപുരം: എസ്എഫ്ഐയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി എ.ബെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മും. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ബാലൻ പറഞ്ഞു. 

Advertisment

പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. എസ്എഫ്ഐയുടേത് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല. എസ്എഫ്ഐയെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. കോളേജിൽ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ ഹെൽപ്ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദിച്ചുവെന്നാണ് പരാതി. 

Advertisment

Read More

Sfi Ak Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: