scorecardresearch

നിയമസഭ പാസാക്കിയ ബില്‍ ഒപ്പു വെക്കാതിരുന്ന ഗവര്‍ണറുടെ നിലപാടില്‍ വിയോജിപ്പില്ല: എകെ ബാലന്‍

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയോ ചെയ്തില്ല

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയോ ചെയ്തില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala State film award 2018, Chalachitra Academy, Director Kamal, Beena Paul, Aami, Carbon, Manju Warrier, Fahad Fasil, state film awards, ak balan, fahad faasil, soubin shahir, jojuesthar, aiswarya lakshmi, ie malayalam, Mohanlal, Jayasurya, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ചലച്ചിത്ര അക്കാദമി, ആമി, കാർബണ്‍, മഞ്ജു, ഫഹദ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തിരുവനന്തപുരം: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഒ​പ്പു​വ​യ്ക്കാ​ത്തതില്‍ സ​ർ​ക്കാ​രി​നു വി​യോ​ജി​പ്പി​ല്ലെ​ന്ന് നി​യ​മ​മ​ന്ത്രി എ​കെ ​ബാ​ല​ൻ. ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് കൈ​ക്കൊ​ണ്ട​തെ​ന്നും സ​ർ​ക്കാ​ർ അ​ത് അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബി​ൽ കൊ​ണ്ടു​വ​ന്ന​ത് പ്ര​വേ​ശ​നം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി​യാ​ണെന്നും ഇതില്‍ നി​യ​മ​പ​ര​മാ​യി പി​ഴ​വി​ല്ലെ​ന്നും മന്ത്രി പറഞ്ഞു.

Advertisment

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയോ ചെയ്തില്ല. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവർണർക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് ബിൽ വിത്ഹെൽ​ഡ് ചെയ്യുന്നതായി ഗവർണർ നിയമസെക്രട്ടറിയെ രാജ്ഭവനിൽ വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു.

ബില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിയമോപദേശം. ബില്ലില്‍ ആരോഗ്യ സെക്രട്ടറിയുടെ പ്രതികൂല പരാമര്‍ശമുളള കുറിപ്പും ഉണ്ടായിരുന്നു. ഇതോടെ ഭരണഘടനാ ബാദ്ധ്യത നിറവേറ്റാൻ ബിൽ ഗവർണർക്ക് അയച്ച സർക്കാരിന് വൻ പ്രതിസന്ധിയായി. ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓർഡിനൻസ് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ ബില്ല് തടഞ്ഞുവച്ചത്. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം ബില്‍ നാളെ അസാധുവാകും.

Medical Entrance Ak Balan P Sadasivam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: