scorecardresearch

ലോക കേരള സഭ വിവാദം: സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ന്യായീകരിച്ച് എ കെ ബാലന്‍

സമ്മേളനത്തിലെ സ്പോണ്‍സര്‍ഷിപ്പിനെതിരേ നേരത്തേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു

സമ്മേളനത്തിലെ സ്പോണ്‍സര്‍ഷിപ്പിനെതിരേ നേരത്തേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു

author-image
WebDesk
New Update
AK Balan, Hema Committee Report

AK Balan

തിരുവനന്തപുരം: ലോക കേരളാസഭാ സമ്മേളനത്തിലെ പണപ്പിരിവില്‍ തെറ്റില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍. മുമ്പ് നടന്ന സമ്മേളനങ്ങളിലും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിരുന്നു. സ്‌പോണ്‍സര്‍ എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്, ആരോപണമുന്നയിക്കുന്ന ആരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ ?വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ.മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തിലെ സ്‌പോണ്‍സര്‍ഷിപ്പ് വിവാദമായതോടെയാണ് ന്യായീകരണവുമായി എ.കെ ബാലന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇമേജ് ഉയര്‍ന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും.ഇത് പണം പിരിക്കുന്നതല്ല.സ്‌പോണ്‍സര്‍ഷിപ്പാണ്.ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്.ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം.ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉയര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കേരളാസഭാ സമ്മേളനത്തിലെ സ്പോണ്‍സര്‍ഷിപ്പിനെതിരേ നേരത്തേ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇന്നലെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയത്. മുഖ്യമന്ത്രിയെ കാണാന്‍ പണം മുടക്കേണ്ടി വരുന്നത് അപമാനകരമാണെന്നും അത്തരം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും പ്രവാസികളെ സമ്പന്നരെന്നും ദരിദ്രരെന്നും വേര്‍തിരിച്ച് ആക്ഷേപിക്കരുതെന്നും പ്രതപക്ഷനേതാവ് പറഞ്ഞിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് സിപിഎം പാര്‍ട്ടി തന്നെ പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

Udf Ldf Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: