തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനു നീതിബോധമുള്ള പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടെന്നു എ.കെ.ആന്റണി. സമരത്തിനു ലോ അക്കാദമി വിദ്യാർഥികളുടെ മാത്രമല്ല, കേരളത്തില മുഴുവൻ വിദ്യാർഥികളുടെയും പിന്തുണയുണ്ട്. ലോ അക്കാദമി വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് കെ.മുരളീധരൻ എംഎൽഎ നിരാഹാര സമരം തുടങ്ങിയത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല മുരളീധരന്റെ നിരാഹാര സമരം. ഈ സമരം പൂർണമായി വിജയിക്കുമെന്നും ആന്റണി പറഞ്ഞു.

ലോ അക്കാദമി വിദ്യാർഥികൾക്ക് പിന്തുണയേകി നിരാഹാരം നടത്തുന്ന കെ.മുരളീധരൻ എംഎൽഎയെ സന്ദർശിക്കാൻ സമരപ്പന്തലിൽ എത്തിയശേഷം സംസാരിക്കുകയായിരുന്നു ആന്റണി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുരളീധരൻ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ