തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യം കൊ​ടി​യ വ​ഞ്ച​ന​യും വാ​ഗ്ദാ​ന ലം​ഘ​ന​വു​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.കെ ആ​ന്‍റ​ണി പ​റ​ഞ്ഞു. ഇത് തീ​ക്ക​ളി​യാ​ണെ​ന്നും ഇ​തി​നേ​ക്കാ​ള്‍ വ​ലി​യ ച​തി​യും വ​ഞ്ച​ന​യും വാ​ഗ്ദാ​ന ലം​ഘ​ന​വും മ​റ്റൊ​രു സ​ര്‍​ക്കാ​രും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചാ​ല്‍ പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന രീ​തി​യി​ല്‍ ക​രാ​റു​ണ്ടാ​യി​രു​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​യാ​യി. ജ​ന​രോ​ഷം ഭ​യന്നാണ് ഇ​ത്ര​യും കാ​ലം ഇ​ത് നീ​ട്ടി കൊ​ണ്ടു പോ​യ​തെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സി.പി.എമ്മും സി.പി.ഐയും മദ്യ മുതലാളിമാരിൽ നിന്ന് എത്ര പണം വാങ്ങിയെന്ന് താൻ പറയുന്നില്ലെന്നും മാദ്ധ്യമങ്ങൾ അത് കണ്ടെത്തണമെന്നും മദ്യ നയത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Read More : സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു: ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ നടത്താൻ അനുമതി

യു.ഡി.എഫിന്റെ മദ്യനയം അട്ടിമറിച്ച് കേരളത്തെ മദ്യാലയമാക്കാനുളള തീരുമാനം ആർക്കുവേണ്ടിയാണെന്ന് സർക്കാർ ജനങ്ങളോട് പറയണം. റംസാൻ മാസത്തിന് തലേന്ന് മാട്ടിറച്ചി നരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും റംസാൻ മാസത്തിന്റെ മധ്യത്തിൽ മദ്യം ഒഴുക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്. സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാറുകൾ അതത് താലൂക്കുകളിൽ മാറ്റി സ്ഥാപിക്കും. എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി. ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.