scorecardresearch

'ഉമ്മന്‍ ചാണ്ടി ഇല്ലായിരുന്നെങ്കില്‍ കുടുംബജീവിതമുണ്ടാകില്ലായിരുന്നു': അനുസ്മരിച്ച് എ.കെ.ആന്റണി

കേരള വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി എ കെ ആന്റണി അനുസ്മരിച്ചു.

കേരള വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി എ കെ ആന്റണി അനുസ്മരിച്ചു.

author-image
WebDesk
New Update
Oomman Chandy|Antony

'നഷ്ടമായത് ഏറ്റവും വലിയ സുഹൃത്തിനെ'; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് എ.കെ ആന്റണി

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ തന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഉമ്മന്‍ ചാണ്ടിയും ഞാനും തമ്മില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുതലുളള പരിചയമാണ്. ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു. ചില കാര്യങ്ങളില്‍ വ്യത്യസ്ത സമീപനങ്ങള്‍ ഉണ്ടാകും. എല്ലാം ഞങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കാറുണ്ടെന്നും എ.കെ.ആന്റണി പറഞ്ഞു

Advertisment

സംസ്ഥാനത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും യുഡിഎഫിനുമെല്ലാം വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. തനിക്കെന്നപോലെ തന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്നും ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയില്ലായിരുന്നെങ്കില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയും ഭാര്യയുമാണ് തന്റെ കുടുംബജീവിതത്തിന് കാരണക്കാരന്‍. തന്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാണ്.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ചിത്രങ്ങൾ കാണാം

കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഊണിലും ഉറക്കത്തില്‍ പോലും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാമെന്നാണ്. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശനാക്കില്ല. രോഗക്കിടക്കയില്‍ കിടക്കുമ്പോഴും അങ്ങനെത്തന്നെ. കേരളത്തെ ഇത്രമേല്‍ സ്നേഹിച്ച പൊതുപ്രവര്‍ത്തകന്‍. കേരള വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എ.കെ.ആന്റണി അനുസ്മരിച്ചു.

Advertisment

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യുഡിഎഫ് എന്നിവയെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത സുഹൃത്താണ് അദ്ദേഹം. 1962 മുതല്‍ വിദ്യാര്‍ഥി രാഷ്ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയെന്നും ആന്റണി പറഞ്ഞു.

Kerala Oommen Chandy Ak Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: