scorecardresearch

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം, പിണറായി ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല: എ.കെ.ആന്റണി

ആലപ്പുഴയില്‍ തന്റെ റിസോര്‍ട്ടിനുവേണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം

ആലപ്പുഴയില്‍ തന്റെ റിസോര്‍ട്ടിനുവേണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ak antony, thomas chandi

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറ്റം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. അന്വേഷണത്തിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു. ആലപ്പുഴയില്‍ തന്റെ റിസോര്‍ട്ടിനുവേണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം.

Advertisment

അതേസമയം, തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. കുട്ടനാട് മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടറാണ് റിപ്പോർട്ട് നൽകിയത്. ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കായൽ കയ്യേറി നിർമിച്ചതാണെന്ന ആരോപണവും തെറ്റെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആരോപണത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയേറ്റ ആരോപണം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ റിപ്പോർട്ട് തേടിയിരുന്നു.

ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. റിസോര്‍ട്ടിലേക്കുളള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും റിസോര്‍ട്ടിനോട് ചേര്‍ന്ന കായല്‍ അഞ്ചേക്കറോളം വളച്ചുകെട്ടിയെന്നുമായിരുന്നു പരാതി ഉയർന്നത്. എന്നാൽ തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെയുളള ആരോപണം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു.

Thomas Chandi Mla Ak Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: