Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഐഷ സുല്‍ത്താന പൊലീസിന് മുൻപാകെ ഹാജരാകണം, അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും ഹൈക്കോടതി

ചോദ്യം ചെയ്യലിനായി കവരത്തി പൊലീസ് മുന്‍പാകെ ഞായറാഴ്ച ഹാജരാവാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. ജാമ്യപേക്ഷയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയും

Aisha Sultana, ഐഷ സുല്‍ത്താന, Sedition Case, രാജ്യദ്രോഹ കേസ്, bio wepon remark, Lakshadweep Issue, Kerala High Court, BJP, IE Malayalam, ഐഇ മലയാളം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന, ചോദ്യം ചെയ്യലിനു കവരത്തി പൊലീസ് മുന്‍പാകെ ഞായറാഴ്ച ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ജാമ്യം അനുവദിക്കണം. 50,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യവുമാണ് വ്യവസ്ഥ. തുടർന്ന് ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. ജാമ്യപേക്ഷയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതി വിധി പറയും.

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടിക്കു പോലും വിഘടന ചിന്തകളുണ്ടാവുന്ന പരാമര്‍ശമാണ് ഐഷ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഐഷ പറഞ്ഞതിന്റെ അനന്തരഫലമായി സംഘര്‍ഷം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞങ്കിലും അന്വേഷണം കഴിഞ്ഞ് പൊലീസാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് തടയണമെന്ന ഐഷയുടെ അഭിഭാഷകന്റെ ആവശ്യം കോടതി കണക്കിലെടുത്തില്ല.

Also Read: ഐഷ സുൽത്താനയുടെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമെന്ന് ലക്ഷദ്വീപ് ഭരണകൂടം

ഹാജരാവുന്ന കാര്യത്തില്‍, ലക്ഷദ്വീപില്‍ ഇപ്പോള്‍ ലോക് ഡൗണ്‍ ആണെന്ന് ഐഷ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഐഷയോട് ഹാജരാവാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണമാണ് ഐഷ ചാനലില്‍ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. വിമര്‍ശനമല്ല ഐഷ നടത്തിയത്. ചൈനയുമായി കേന്ദ്ര സര്‍ക്കാരിനെ താരതമ്യം ചെയ്തു. അതുകൊണ്ട് ഉദ്ദേശ്യം വ്യക്തമാണ്. ‘ബയോ വെപ്പണ്‍’ എന്ന വാക്ക് പലവട്ടം ആവര്‍ത്തിച്ചു.

പ്രതിയെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്യാമായിരുന്നു. അന്വേഷണവുമായി സഹകരിക്കണം. 41 എ പ്രകാരമുള്ള നോട്ടിസാണ് നല്‍കിയത്. പൊലീസിനു ദുരുദ്ദേശ്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് 10 ദിവസത്തെ നോട്ടിസ് നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് ചെയ്യണമോയെന്നത്് ചോദ്യം ചെയ്യലിനു ശേഷം തീരുമാനിക്കും.

പ്രതി പേരും വയസും ശരിയായിട്ടല്ല ഹര്‍ജിയില്‍ നല്‍കിയിട്ടുള്ളത്. ഔദ്യോഗിക രേഖയില്‍ വേറെയാണിത്. ഇത് വളരെ ഗൗരവത്തില്‍ എടുക്കണം. സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഹര്‍ജിയിലെ പിശക് അബദ്ധം സംഭവിച്ചതാണെന്ന് ഐഷ ബോധിപ്പിച്ചു. എഫ്‌ഐആറിലും 41 എ നോട്ടിസിലും ഐഷ സുല്‍ത്താന എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യാഘാതം അറിയില്ലായിരുന്നുവെന്നും ഐഷ ബോധിപ്പിച്ചു.

കേസില്‍ കക്ഷി ചേരാനുള്ള പ്രതീഷ് വിശ്വനാഥന്റെ ഹര്‍ജി അനുവദിച്ചില്ല. എന്നാല്‍ വാദം കേട്ടു. ഐഷ ഇന്നലെയും വിവാദ പോസ്റ്റ് ഇട്ടുവെന്ന് പ്രതീഷ് വിശ്വനാഥന്‍ ആരോപിച്ചു. ഐഷ എന്തൊക്കെയോ പിച്ചും പേയും പറയുകയാണന്നും പ്രതീഷിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aisha sultana sedition case bail plea kerala high court

Next Story
എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം: രണ്ടുതരം നിലപാട് ശരിയല്ലെന്ന് ഹൈക്കോടതിLakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com