ലാപ്ടോപ്പ് ഗുജറാത്തിലേക്ക് അയച്ചു; പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു: ഐഷ സുൽത്താന

സ്മാർട്ട് ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമ തെളിവുകൾ തിരുകി കയറ്റാൻ കഴിവുള്ള വിദഗ്ധർ പൊലിസിനുണ്ടന്നും ഐഷ പറഞ്ഞു

Aisha Sultana, Lakshadweep
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്

കൊച്ചി: രാജ്യദ്രോഹ കുറ്റം ആരോപിച്ചുള്ള കേസിൽ ലക്ഷദ്വീപ് പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണന്ന് സംവിധായിക ഐഷ സുൽത്താന ഹൈക്കോടതിയിൽ. അന്വഷണവുമായി സഹകരിക്കുന്നില്ലെന്ന ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ സത്യവാങ്ങ്മൂലത്തിന് മുപടിയായാണ് ഐഷ ഇക്കാര്യം അറിയിച്ചത്.

പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും കോടതിയിൽ വൈകിയാണ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രത്യേക ദൂതൻ വഴി ഗുജറാത്തിലെ ഫോറൻസിക് പരിശോധനക്കയച്ചത് സംശയാസ്പദമാണെന്നും ഐഷ കോടതിയിൽ ബോധിപ്പിച്ചു.

“ചോദ്യം ചെയ്യലിന് ശേഷം പിടിച്ചെടുത്ത ഫോണും കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന്പി ടിച്ചെടുത്ത സഹോദരൻ്റെ ലാപ് ടോപ്പും ജൂലൈ 15 നാണ് ലക്ഷദ്വീപ് കോടതിയിൽ ഹാജരാക്കിയത്. തൊണ്ടിമുതൽ ഹാജരാക്കാൻ വൈകിയ കാലയളവിൽ ഇവ എവിടെയായിരുന്നെന്നോ, ആരുടെ കൈവശത്തിലായിരുന്നെന്നോ പൊലിസ് പറയുന്നില്ല. ലക്ഷദ്വീപിലെ കേസുകളിൽ സാധാരണയായി ഫോറൻസിക് പരിശോധനകൾ നടത്തുന്നത് ഹൈദരാബാദിലും ചെന്നൈയിലും കേരളത്തിലുമാണ്. ആദ്യമായാണ് ലക്ഷദ്വീപിൽ നിന്നുള്ള പരിശോധന ഗുജറാത്തിൽ നടത്തുന്നത്,” ഐഷ പറഞ്ഞു.

Read More: രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

“തൊണ്ടിമുതൽ ലക്ഷദ്വീപിലെ രണ്ടു കോടതികളിലും കാക്കനാട്ടെ കോടതിയിലും ഹാജരാക്കിയിട്ടില്ലന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്,” ഐഷ പറഞ്ഞു. സ്മാർട്ട് ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമ തെളിവുകൾ തിരുകി കയറ്റാൻ കഴിവുള്ള വിദഗ്ധർ പൊലിസിനുണ്ടന്നും ഐഷ ആരോപിച്ചു.

ഫോണും ലാപ്ടോപ്പും സാങ്കേതികമായി സമൂലം മാറ്റാൻ കഴിയുമെന്നും പിടിച്ചെടുത്തത് തന്നെയാണോ പരിശോധിച്ചതെന്നും ഹാജരാക്കിയതെന്നും കോടതി വിലയിരുത്തണമെന്നും അവർ ആവശ്യുപ്പെട്ടി. ഉപകരണങ്ങൾ ഹാജരാക്കാൻ വൈകിയ പൊലിസിൻ്റെ ഉദ്ദേശ്യം വ്യക്തമാണന്നും ഐഷ പറഞ്ഞു.

ചാനൽ ചർച്ച സമയത്ത് മൊബെൽ ഫോൺ പ്രവർത്തനരഹിതമായിരുന്നെന്നും താൻ ഫോണിൽ നോക്കി വായിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണന്നും ഐഷ ചൂണ്ടിക്കാട്ടി. പൊലീസ് ആവശ്യപെട്ട രേഖകൾ കൈമാറിയിട്ടുണ്ട്. പതിനാറായിരം രൂപ പ്രതിമാസ വാടകക്കാണ് താമസമെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണന്നും ഐഷ മറുപടി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aisha sultana response on sedition casse

Next Story
ആ ഭാഗ്യശാലി ഇവിടെയുണ്ട്; വിഷു ബംപർ 10 കോടി കെട്ടിടനിർമാണ തൊഴിലാളിക്ക്Kerala Lottery, Vishu bumper, Kerala Lottery Vishu bumper, Kerala Lottery Vishu bumper winner, Kerala Lottery Vishu bumper winner Shiju Vatakara, Kerala Lottery Vishu bumper prices, Kerala Lottery Vishu bumper first price 10 crore winner Shiju, Kerala Lottery Vishu bumper first price ticket LB 430240, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com