തളരില്ല, എന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ ഉയരും; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പോരാടുന്നവരിൽ മുൻപന്തിയിലുള്ള വ്യക്തിയാണ് ഐഷ

Aisha Sultana, Lakshadweep
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്

കൊച്ചി: “തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്, എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്”. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയുടെ വാക്കുകളാണിത്. ഫെയ്സ്ബുക്കിലൂടെയാണ് ഐഷയുടെ പ്രതികരണം. ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പോരാടുന്നവരില്‍ മുന്‍പന്തിയിലുള്ള വ്യക്തിയാണ് ഐഷ.

“എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാൻ പോകുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,” ഐഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

“നാട്ടുകാരോടായി പറയുന്നു, കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്.
ഒറ്റുകാരിൽ ഉള്ളതും നമ്മളിൽ ഇല്ലാത്തതും ഒന്നാണ്, ഭയം,” ഐഷ കൂട്ടിച്ചേര്‍ത്തു. കവരത്തി പൊലീസാണ് ഐഷയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജൂണ്‍ ഇരുപതിന് പൊലീസിന് മുന്‍പാകെ ഹാജരാകാനും നിര്‍ദേശമുണ്ട്.

ലക്ഷദ്വീപിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമ ചര്‍ച്ചയ്ക്കിടയിലെ ഐഷയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളില്‍ രാജ്യദ്രോഹിയായി തന്നെ ചിത്രീകരിക്കുന്നിതിന് മറുപടിയുമായി ഐഷ തന്നെ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ എന്ന വാക്ക് ഉപയോഗിച്ചത് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും, രാജ്യത്തെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ലെന്നും അവര്‍ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aisha sultana on sedition case registered against her

Next Story
ഇന്ധനവിലയിൽ വീണ്ടും വർധനവ്; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്Petrol Price, Petrol Pump
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express