scorecardresearch

ലോ അക്കാദമി സംഭവം: വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ മുൻ പ്രിൻസിപ്പൾ ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി. സംഘടനയോട് ആലോചിക്കാതെ കേസ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി. ലോ അക്കാദമിയിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്. സംഭവത്തിൽ സംഘടനയോട് ആലോചിക്കാതെ കേസ് പിൻവലിച്ചതിനെ തുടർന്ന് വിവേക് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ടെന്നാണ് സംഘടനാ നേതാക്കൾ പത്രക്കുറിപ്പിൽ വിശദീകരിച്ചത്. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടേതാണ് നടപടി. ലക്ഷ്മി നായർക്കെതിരെ നൽകിയ കേസ് പിൻവലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ അറിവോടെയാണെന്ന് […]

students, strike, law accademy

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിൽ മുൻ പ്രിൻസിപ്പൾ ലക്ഷ്മി നായർക്കെതിരായ പരാതി പിൻവലിച്ച വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി. സംഘടനയോട് ആലോചിക്കാതെ കേസ് പിൻവലിച്ചതിനെ തുടർന്നാണ് നടപടി. ലോ അക്കാദമിയിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്.

സംഭവത്തിൽ സംഘടനയോട് ആലോചിക്കാതെ കേസ് പിൻവലിച്ചതിനെ തുടർന്ന് വിവേക് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ടെന്നാണ് സംഘടനാ നേതാക്കൾ പത്രക്കുറിപ്പിൽ വിശദീകരിച്ചത്. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടേതാണ് നടപടി.

ലക്ഷ്മി നായർക്കെതിരെ നൽകിയ കേസ് പിൻവലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ അറിവോടെയാണെന്ന് ഇന്നലെ വിവേക് പറഞ്ഞിരുന്നു. എന്നാൽ ഇത് പക്വതയില്ലായ്മ മൂലമാണെന്ന് ഇദ്ദേഹം തിരുത്തി.

പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കിയതിനാല്‍ എഐഎസ്എഫിന്റെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായും വിവേക് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐഎസ്എഫ് ഇദ്ദേഹത്തെ പുറത്താക്കിയത്. കേസ് പിന്‍വലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും വിവേക് വ്യക്തമാക്കി.

കേസ് പിൻവലിച്ചത് വിദ്യാർത്ഥിയുടെ വ്യക്തിപരമായ കാര്യമാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പരാതിക്കാരൻ നിലപാട് മാറ്റിയാൽ അഭിഭാഷകന്‍ പിന്നെന്ത് ചെയ്യുമെന്നും കാനം ചോദിച്ചു.

പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയാണ് വിവേക് പിന്‍വലിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ലക്ഷ്മിനായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കേസ് പിന്‍വലിച്ചത്.

എന്നാല്‍ കേസ് പിന്‍വലിച്ച് വിദ്യാര്‍ത്ഥിക്ക് എഐഎസ്എഫ് നോട്ടീസ് അയച്ചിരുന്നു. പരാതി പിന്‍വലിച്ചതില്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. തുടര്‍ന്നാണ് സംഘടനയുടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായും വിവേക് അറിയിച്ചത്. പിന്നാലെ എഐഎസ്എഫ് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Aisf expelled vivek trivandrum int secretary from primary membership