കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കയറ്റുമതിക്കെത്തിച്ച സാധനങ്ങൾ മോഷ്ടിച്ച മൂന്ന് പേർ പിടിയിൽ. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് പിടിയിലായത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ കയറ്റുമതിക്കായി വസ്ത്രങ്ങൾ അടങ്ങിയ പെട്ടിയിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്. തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും കയറ്റി അയയ്ക്കുന്ന വസ്ത്രങ്ങളടങ്ങിയ പെട്ടികളില്‍ നിന്നാണ് ഇവർ വിലകൂടിയ തുണിത്തരങ്ങൾ മോഷ്ടിച്ചത്. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജൻസി ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായത്.

തുണികളടങ്ങിയ പെട്ടികള്‍ ഇവർ പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിമാനത്താവള അധികൃതർക്ക് ലഭിച്ചതിന് പിന്നാലെയാണ് ഇവർ കുടുങ്ങിയത്. നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ