പ്രളയദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് 20 കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് വ്യോമസേന.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വ്യോമസേനയുടെ സംഭാവന.
വ്യോമസേനയ്ക്ക് വേണ്ടി, ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.