scorecardresearch

Air India Express Flight: നെടുമ്പാശേരിയിൽ തലനാരിഴയ്ക്ക് ദുരന്തം വഴിമാറി; വിമാനത്തിന്റെ ടയറുകൾ പൊട്ടി, അടിയന്തര ലാൻഡിങ്

AI Express Jeddah-Kozhikode Flight Emergency landing: വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു

AI Express Jeddah-Kozhikode Flight Emergency landing: വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
air india express kochi

ലാൻഡിങ്ങിനുശേഷം നടത്തിയ പരിശോധനയിലാണ് ടയറുകൾ പൊട്ടിയതായി കണ്ടെത്തിയത്

Jeddah-Kozhikode Flight Emergency Landing: കൊച്ചി: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അടിയന്തര ലാൻഡിങ്. ഇന്നു രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 

Advertisment

Also Read: ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

160 യാത്രക്കാരുമായി ജിദ്ദയിൽനിന്നുവന്ന വിമാനം കരിപ്പൂരിലാണ് ഇറങ്ങേണ്ടിയിരുന്നത്. വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ് അടിയന്തരമായി കൊച്ചിയിൽ ഇറങ്ങിയത്. ലാൻഡിങ്ങിനുശേഷം നടത്തിയ പരിശോധനയിലാണ് ടയറുകൾ പൊട്ടിയതായി കണ്ടെത്തിയത്.

Also Read: മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്

ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം അധികൃതർ നേരത്തെ സജ്ജമാക്കിയിരുന്നു. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു. ഇന്നു രാവിലെ കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം.

Also Read: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

Read More: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിൽ ജനുവരി 12ന് തിരഞ്ഞെടുപ്പ്

Nedumbassery Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: