തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍‍ അറിയിച്ചു.

ഇന്ന് രാവിലെ 7.52 നാണ് വിമാനം പുറപ്പെട്ടത്. അര മണിക്കൂറിനുള്ളില്‍ തന്നെ പൈലറ്റ് വിള്ളല്‍ മനസിലാക്കുകയും 8.50 ഓടെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. എട്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ പി.ടി.ഐയോട് പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിള്ളല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ യാത്ര തിരിക്കില്ലായിരുന്നു. സൗദിയിലെത്തി വന്ദേ ഭാരത്​ മിഷന്റെ ഭാഗമായി ദമാമിൽ നിന്ന്​ യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് തിരിച്ചിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: തോക്ക് എവിടെ നിന്ന്? അന്വേഷണം ആരംഭിച്ച് പൊലീസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Air india express flight makes emergency landing in thiruvananthapuram

Next Story
പ്രളയ സെസ് നാളെ മുതൽ ഇല്ല, ആയിരത്തോളം സാധനങ്ങൾക്ക് വില കുറയുംbanks, bank deposit interest rate, SB account interest rate, FD interest rate, what is sweep-in accounts, sweep-in accounts, interest rate, money news, sbi, bank news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com