വാക്‌സിന്‍ നയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ പരിഗണിക്കും

45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി

highcourt, kerala highcourt, ഹൈക്കോടതി, കോടതി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് കോടതിയെ സമീപിച്ചത്.

45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. രാജ്യത്ത് കോവിഡിന്റെ ആദ്യ വരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്‌സിന്‍ വിതരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Read Also: സുപ്രീം കോടതിയ്ക്ക് മുന്നില്‍ ശബരിമല പ്രതിഷേധങ്ങളെ അനുകൂലിച്ച് ഫ്‌ളക്‌സ്

കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് വ്യത്യസ്ത വില ഈടാക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഹര്‍ജി ചോദ്യം ചെയ്യുന്നു. വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2500 കഴിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ailu files petition against centers vaccine policy in kerala hc

The moderation of comments is automated and not cleared manually by malayalam.indianexpress.com