കൊച്ചി: എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. അധ്യാപകർക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹെെക്കോടതി റദ്ദാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതോടെ, തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ വരും. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ‘ഇഷാന്ത് ഉച്ചയുറക്കത്തിലായിരുന്നു, ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ അവനെ കിടക്കയിൽ നിന്ന് തള്ളിയിട്ട്..,’; ഓർമകൾ അയവിറക്കി കോഹ്‌ലി

നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവിറങ്ങുന്ന തിയതി മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ സ്‌കൂളുകളിലെ അധ്യാപകരടക്കമുള്ള ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടെന്നും നിയമത്തിലെ ഇളവ് വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നിർണായക ഉത്തരവ്.

Read Also: 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5885 പേർക്ക് രോഗമുക്തി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് നിരവധി ബാധ്യതകളും കർത്തവ്യങ്ങളുമുണ്ടെന്നും മത്സരിക്കുന്നതിന് ദീർഘകാല ഇളവ് നൽകുന്നതും മറ്റും വിവേചനപരമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെെക്കോടതിയുടെ നടപടി.

1951-ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook