scorecardresearch

‘പരിഹാസ്യമായ അസംബന്ധങ്ങള്‍’; കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു

ahamed devarkovil

തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനകളിലൊന്നായ റീഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിണത്തില്‍ പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്നും എല്ലാ തീവ്രവാദ സരണികളേയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെ പ്രഖ്യാപിത നിലപാടാണെന്നുമാണ് അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം. ‘പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ.സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് വ്യക്തമായ ബന്ധമുണ്ടെന്നും ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകുമെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ahammad devarkovil s reaction on k surendran statement

Best of Express