തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുളള പ്രായപരിധി ഉയർത്തി. നിലവിലുളള പ്രായപരിധിയായ 21 ൽ നിന്നും 23 ലേക്ക് ഉയർത്തി സർക്കാർ തീരുമാനമായി. നിയമസഭ പാസ്സാക്കിയ 2018 ലെ അബ്​കാരി (ഭേദഗതി) ബിൽ പ്രകാരമാണ് ​പുതിയ ഭേദഗതി. രണ്ട് ഭേദഗതികളാണ് ബില്ലിൽ ഉണ്ടായിരുന്നത്.

കള്ളിൽ സ്​റ്റാർച്ച്​ കലർത്തി വിൽക്കുന്നത്​ അബ്​കാരി ആക്​ട്​ പ്രകാരം അഞ്ച്​ വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഈ ​ശിക്ഷ ലഘൂകരിക്കുന്ന ഭേദഗതിയാണ്​ രണ്ടാമത്തേത്. ​പുതിയ ഭേദഗതി പ്രകാരം ആറു മാസം ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. സബ്​ജക്​ട്​ കമ്മിറ്റിയിലെ യുഡിഎഫ്​ അംഗങ്ങളായ ഡോ. എൻ.ജയരാജും വി.ഡി.സതീശനും വിയോജി​പ്പോട് കൂടിയാണ്​ ഭേദഗതി പാസാക്കിയത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.