വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗസ്ത്യാർകൂട യാത്ര നാളെ മുതൽ ആരംഭിക്കും. രാവിലെ 7 മണിയോടെ ബോണക്കാട് എസ്റ്റേറ്റിനടുത്തുള്ള പിക് അപ് സ്റ്റേഷനിൽ എത്തിച്ചേർന്ന് യാത്രികർ പേര് രജിസ്റ്റർ ചെയ്യാനാരംഭിക്കും. രജിസ്ട്രേഷൻ പാസ്സ്, തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് ശേഷമാകും യാത്ര ആരംഭിക്കുക.
Also Read: അഗസ്ത്യാർകൂടം ട്രെക്കിങ്; പാസുകൾ മണിക്കൂറുകൾക്കുളളിൽ വിറ്റു തീർന്നു
20 പേരടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാനുമതി നൽകുക. രാവിലെ 8.30നാണ് ആദ്യ സംഘം യാത്ര ആരംഭിക്കുന്നത്. ഒരോ സംഘങ്ങളിലും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗൈഡുമാർ ഉണ്ടാവും. 12 മണിക്ക് ശേഷം യാത്ര അനുവദിക്കുകയില്ല.
Also Read: അഗസ്ത്യാർകൂടത്തിൽ സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസി മഹാസഭ
വിപുലമായ സൗകര്യങ്ങളാണ് അഗസ്ത്യാകൂട യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ബോണക്കാട്ടും അതിരുമല ബേസ് സ്റ്റേഷനിലും ക്യാന്റീൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വനിത ഗാർഡുമാരുടെ സേവനവും ലഭ്യമാകും.
Also Read: സർക്കാരിന്റെ 600 ഭരണമുഹൂർത്തങ്ങൾ കൂട്ടിയോജിപ്പിച്ച് മുഖ്യമന്ത്രിയുടെ ചിത്രം
മലകയറുന്നവർക്കായി അപകട ഇൻഷുറൻസും ഏർപ്പാക്കിയിട്ടുണ്ട്. 47ദിവസത്തെ യാത്രക്കായി 4700 പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 100 പേർ വനിതകളാണ്. ജനുവരി 14 മുതൽ മാർച്ച് 1 വരെയാണ് യാത്ര.