Latest News

Agasthyakoodam Trekking: അഗസ്ത്യാർകൂടം ട്രെക്കിങ്; പാസുകൾ മണിക്കൂറുകൾക്കുളളിൽ വിറ്റു തീർന്നു

ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് ട്രെക്കിങ്

Agasthyarkoodam, Agasthyarkoodam trekking, Agasthyarkoodam booking, Agasthyarkoodam trekking 2019, അഗസ്ത്യാർകൂടം, അഗസ്ത്യാർകൂടം ട്രെക്കിങ്, അഗസ്ത്യാർകൂടം ബുക്കിങ്, അഗസ്ത്യാർകൂടം ട്രക്കിങ് 2019, Kerala Tourism, Kerala Tourism 2019, Kerala Tourism Agasthyarkoodam, അഗസ്ത്യാർകൂടം സ്ത്രീപ്രവേശനം
Agasthyarkoodam, Agasthyarkoodam trekking, Agasthyarkoodam booking, Agasthyarkoodam trekking 2019, അഗസ്ത്യാർകൂടം, അഗസ്ത്യാർകൂടം ട്രെക്കിങ്, അഗസ്ത്യാർകൂടം ബുക്കിങ്, അഗസ്ത്യാർകൂടം ട്രക്കിങ് 2019, Kerala Tourism, Kerala Tourism 2019, Kerala Tourism Agasthyarkoodam, അഗസ്ത്യാർകൂടം സ്ത്രീപ്രവേശനം
Agasthyakoodam Trekking 2019: തിരുവനന്തപുരം: അഗസ്ത്യാർകൂടം മലനിരകളിലേക്ക് ട്രെക്കിങ്ങിനുള്ള ബുക്കിങ് അവസാനിച്ചു. ജനുവരി അഞ്ചിനാണ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുളളിൽതന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് ട്രെക്കിങ്.

ഒരു ദിവസം 100 പേർക്ക് മാത്രമാണ് അഗസ്ത്യാർകൂട മലനിരകളിലേക്ക് ട്രെക്കിങ്ങിന് പോകാൻ പാസ് നൽകൂ. 4600 പേർ ട്രെക്കിങ്ങിന് ബുക്ക് ചെയ്തതായാണ് വനം – വന്യജീവി വകുപ്പിൽനിന്നും ലഭിക്കുന്ന വിവരം. നിരവധി സ്ത്രീകൾ ഇക്കുറി ട്രെക്കിങ്ങിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് അഗസ്ത്യാർകൂട മലയിലേക്ക് സ്ത്രീകൾ ട്രെക്കിങ്ങിന് പോകുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അഗസ്ത്യാർകൂട യാത്രയ്ക്ക് സ്ത്രീകൾക്കും അനുമതി നൽകിക്കൊണ്ട് വനംവകുപ്പ് വിജ്ഞാപനം ഇറക്കിയത്.

പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വ്വമായ നിരവധി ഔഷധ സസ്യങ്ങളുടെയും ജൈവ വൈവിധ്യത്തിന്‍റെയും കലവറയാണ്. നീലഗിരി മലകൾക്ക് സമാനമായി ഇവിടെയും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട്.

ആനകളും പുലികളുമുളള കൊടും കാട്ടിൽ, കാട്ടുപാതയിലെ വഴുക്കലുള്ള പാറകളും കടന്നു മാത്രമേ അഗസ്ത്യാര്‍ കൂടത്തില്‍ എത്താനാകൂ.  തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാടിന് അടുത്താണ് അഗസ്ത്യാർകൂടം. തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 70 കിലോമീറ്റർ സഞ്ചരിച്ചാലേ ഇവിടേക്ക് എത്താനാവൂ.

അതേസമയം, അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര ആദിവാസി വിഭാഗമായ കാണി സമുദായംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ കയറിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കാണി സമുദായ നേതാക്കൾ വ്യക്തമാക്കി. സ്ത്രീകൾ കയറിയാൽ അഗസ്ത്യമുനിയുടെ ആരാധനാലയം അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Agasthyarkoodam booking closed within hours adivasi group against women entry

Next Story
മിന്നൽ ഹർത്താൽ വേണ്ട, 7 ദിവസം മുമ്പ് നോട്ടീസ് നൽകണം: ഹൈക്കോടതിhartal, harthal, high court, ഹർത്താൽ ,7 days notice, ഹൈക്കോടതി,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com