കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്ത വി സിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വി സിമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഗവര്‍ണര്‍ തന്നെ ക്രിമിനല്‍ എന്ന് വിളിച്ചെന്ന് കണ്ണൂര്‍ വി സി ചൂണ്ടികാട്ടിയപ്പോള്‍ അത് കോടതിക്ക് പുറത്ത് പറഞ്ഞാല്‍ മതിയെന്നും പരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു.
അതേസമയം കാരണം കാണിക്കല്‍ നോട്ടീസില്‍ 10 വിസിമാരും മറുപടി നല്‍കിയെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മറുപടിക്ക് ഗവര്‍ണര്‍ സാവകാശം തേടി മൂന്നു ദിവസത്തെ സാവകാശം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പതിനേഴിലേയ്ക്ക് മാറ്റി.
വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
ഗര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാനുള്ള സമയ പരിധി അവാസാനിക്കുന്ന ഇന്നലെയാണ് വൈസ് ചാന്‍സലര്‍മാര്‍ രാജ്ഭവന് മറുപടി കൈമാറിയത്. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വി സിമാര്‍ ഗവര്‍ണറെ അറിയിച്ചത്. സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതിനാല്‍ മറുപടി നല്‍കിയിരുന്നില്ല.