scorecardresearch

മുൻ വൈദികനെതിരായ പീഡനക്കേസ്: പൊലീസിൽനിന്ന് അടിയന്തരമായി റിപ്പോർട്ട് തേടി അഡ്വക്കറ്റ് ജനറൽ

മുൻ വൈദികനെതിരായ യുവതിയുടെ ഹർജിയിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽനിന്നാണ് അഡ്വക്കറ്റ് ജനറൽ റിപ്പോർട്ട് തേടിയത്

മുൻ വൈദികനെതിരായ യുവതിയുടെ ഹർജിയിൽ തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽനിന്നാണ് അഡ്വക്കറ്റ് ജനറൽ റിപ്പോർട്ട് തേടിയത്

author-image
WebDesk
New Update
POCSO case, Idukki, ie malayalam

Representational Image

കൊച്ചി: മുന്‍ വൈദികന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശം. കോടതി ആവശ്യപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് എജി യുടെ ഇടപെടല്‍.

Advertisment

അന്വേഷണം തൃപ്തികരമല്ലന്ന യുവതിയുടെ ഹര്‍ജിയില്‍ മേയ് നാലിനാണ് ഹൈക്കോടതി തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കേസ് പിന്നീട് പരിഗണനക്ക് വന്നതുമില്ല. ഇതിനിടെ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് മയൂഖാ ജോണി വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് എജി കത്തെഴുതിയത്.

Also Read: ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ല; ജോസഫൈനും പൊലീസിനുമെതിരെ മയൂഖ ജോണി

ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. പ്രതി പൊലീസുമായി ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണന്നും ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisment

2016ല്‍ യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി പീഡിപ്പിക്കുകയും മൊബെല്‍ ഫോണില്‍ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം വിവരം പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ഹര്‍ജിയില്‍ പറയുന്നു. വിവാഹ ശേഷവും പ്രതി ഭീഷണി തുടരുകയാണന്നും പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടിയില്ലന്നും യുവതി ഹര്‍ജിയില്‍ ബോധിപ്പിച്ചു.

Police Rape Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: