scorecardresearch

വഖഫ് ബിൽ പാസായതിനു പിന്നാലെ മുനമ്പത്ത് 50 പേർ ബിജെപിയിൽ ചേർന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അംഗത്വം നൽകിയത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അംഗത്വം നൽകിയത്

author-image
WebDesk
New Update
Rajeev Chandrasekhar

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: പാർലമെന്റ് വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെ, മുനമ്പത്ത് 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അംഗത്വം നൽകിയത്. തുഷാര്‍ വെള്ളാപ്പള്ളി, ഷോണ്‍ ജോര്‍ജ്  ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്.

Advertisment

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണിതെന്നും മുനമ്പത്തെ ജനങ്ങള്‍ അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പത്തെ ജനങ്ങളെ അവർ തിരഞ്ഞെടുത്ത എംപിമാരും എംഎൽഎമാരും വഞ്ചിച്ചുവെന്നും സഭയില്‍ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പറഞ്ഞതെല്ലാം നുണകളാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സമരസമിതി, ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രം രാജീവ് ചന്ദ്രശേഖറിന് ഉപഹാരമായി നല്‍കി. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് സമരസമിതി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം തേടി അവസരം ഒരുക്കുമെന്ന് രാജീവ് ഉറപ്പു നൽകി.

അതേസമയം, ബിൽ പാസായതിന് പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം വിളിച്ച് സമരക്കാർ നിരത്തില്‍ ഇറങ്ങുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Advertisment

Read More

Rajeev Chandrasekhar Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: