Latest News

ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കി

ഗുരുതരമായി പരുക്കേറ്റ ഭർത്താവ് റജിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ്

suicide, crime, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി കിണറ്റിൽ ചാടി മരിച്ചു. കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിന് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭർത്താവ് റജിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുടുംബവഴക്കാണ്‌ ആത്മഹത്യയിൽ കലാശിച്ചത് എത്തിച്ചത് എന്നാണ് വിവരം. ബിന്ദുവിന്റെയും റജിലാലിന്റെയും രണ്ടാം വിവാഹമാണിത്. ഇരുവരും തമ്മിൽ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Also read: നിപ: സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ വന്നേക്കാം, ഏഴു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ഇന്നലെ തർക്കത്തിനിടയിൽ യുവതി ഭർത്താവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയും പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു. രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത് എന്നാണ് വിവരം. കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: After pouring acid on husband the woman jumped into well with baby and killed herself

Next Story
നിപ: എട്ടു പേർക്ക് രോഗലക്ഷണം, 32 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, സമ്പർക്കപ്പട്ടികയിൽ 251 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com