scorecardresearch

'പടയപ്പ'യ്ക്ക് പിന്നാലെ 'ഗണേശ'നും മൂന്നാറിൽ ഒറ്റയാന്മാരുടെ വിളയാട്ടം; ചിത്രങ്ങൾ കാണാം

മൂന്നാറിൽ വിനോദ സഞ്ചാരികളിൽ കൗതുകവും ഭയവും ഒരുപോലെ ഉണർത്തുന്ന കാട്ടാനകളുടെ സാന്നിദ്ധ്യം പടയപ്പ എന്ന ഒറ്റയാന് പിന്നാലെ ഗണേശൻ എന്ന ഒറ്റയാനും രംഗത്ത്

മൂന്നാറിൽ വിനോദ സഞ്ചാരികളിൽ കൗതുകവും ഭയവും ഒരുപോലെ ഉണർത്തുന്ന കാട്ടാനകളുടെ സാന്നിദ്ധ്യം പടയപ്പ എന്ന ഒറ്റയാന് പിന്നാലെ ഗണേശൻ എന്ന ഒറ്റയാനും രംഗത്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'പടയപ്പ'യ്ക്ക് പിന്നാലെ 'ഗണേശ'നും മൂന്നാറിൽ ഒറ്റയാന്മാരുടെ വിളയാട്ടം; ചിത്രങ്ങൾ കാണാം

തൊടുപുഴ: സഞ്ചാരികളുടെ മാത്രമല്ല, കാട്ടാനകളുടെയും ഇഷ്ട വിഹാര കേന്ദ്രമാണ് മൂന്നാര്‍. മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ പ്രദേശങ്ങളിലും ഇടയ്ക്കിടെ ഇവര്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാറുമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ പടയപ്പയ്ക്കു പിന്നാലെ ഗണേശനെന്ന കൊമ്പനും ഇപ്പോള്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു.

Advertisment

publive-image

പടയപ്പയെപ്പോലെ വഴിയിലിറങ്ങിയ മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടാക്കിയ ശേഷം ഇതൊക്ക എന്ത് എന്ന ഭാവത്തിലാണ് ഈ കൊമ്പന്‍മാര്‍ കാടുകയറുക. ഇന്നലെ വൈകിട്ടു നാലുമണിയോടെയാണ് മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ കന്നിമല ബംഗ്ലാവിനു സമീപമുള്ള കൊടുംവളവില്‍ റോഡിന്റെ ഒത്ത നടുക്ക് ഗണേശന്‍ തന്റെ സാന്നിധ്യമറിയിച്ചത്. ഇരുവശത്തും വാഹനങ്ങളും ജനങ്ങളും നിറയുന്നതും ഗതാഗതക്കുരുക്കുമൊന്നും ഗണേശന്‍ കണ്ടമട്ടു നടിച്ചതുമില്ല.

publive-image

ഏതാണ്ട് മുക്കാല്‍ മണിക്കൂറിനു ശേഷം റോഡരികിലേക്കു മാറിയ കാട്ടാന ഇടയ്ക്കിടെ കൊമ്പുകുലുക്കി സഞ്ചാരികളെയും വാഹനയാത്രക്കാരെയും വിരട്ടാനും മടിച്ചില്ല. ഇതിനിടെ സാഹസികരായ ചില ഓട്ടോക്കാരും ഇരു ചക്രവാഹന യാത്രക്കാരും വാഹനവുമായി കടന്നു പോകുന്നുണ്ടായിരുന്നു. ഇതു കണ്ടു ധൈര്യം സംഭരിച്ചു സ്‌കൂട്ടറില്‍ അതിവേഗത്തില്‍ കടന്നു പോകാന്‍ വിദേശിയായ വിനോദ സഞ്ചാരി ശ്രമിച്ചെങ്കിലും പണി പാളി. ആനയുടെ ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടെങ്കിലും സ്‌കൂട്ടര്‍ മറിഞ്ഞ് ഇയാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ വിനോദ സഞ്ചാരികളിലും നാട്ടുകാരിലും ഒരു വിഭാഗമാളുകള്‍ കാട്ടാനയെ പശ്ചാത്തലത്തിലാക്കി സെല്‍ഫി പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഇതില്‍ പ്രകാപിതനായ കാട്ടാന ഇടയ്ക്കിടെ വാഹനങ്ങള്‍ക്കു നേരെയും നാട്ടുകാര്‍ക്കുനേരെയും പേടിപ്പെടുത്തി ഓടിയടുത്തുവെങ്കിലും ആരെയും ഉപദ്രവിച്ചില്ല.

publive-image

ഒന്നര മണിക്കൂറിനു ശേഷം അതുവഴിയെത്തിയ എയര്‍ബസ് ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതോടെയാണ് റോഡിലെ പരാക്രമം അവസാനിപ്പിച്ചു കാട്ടാന കാടുകയറിയത്. മൂന്നാര്‍-മറയൂര്‍ റോഡ് താവളമാക്കി കാട്ടാനകള്‍ വിലസുന്നത് വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ കുണ്ടള സാന്‍ഡോസ് കോളനിയില്‍ 12 അംഗന്‍വാടി കുട്ടികള്‍ കാട്ടാന ആക്രമണത്തില്‍ നിന്നു തലനാരിഴ്ക്കാണ് രക്ഷപെട്ടത്. മാട്ടുപ്പെട്ടി, ഇക്കോപോയിന്റ് മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളാണിപ്പോള്‍ കാട്ടാനകളുടെ പ്രധാനവിഹാര കേന്ദ്രങ്ങളിലൊന്ന്. മാട്ടുപ്പെട്ടിയിലും ഇക്കോപോയിന്റിലുമുള്ള പഴക്കടകള്‍ ആക്രമിച്ചു സാധനങ്ങള്‍ അകത്താത്തി ആളുകളെ ഉപദ്രവിക്കാതെ ഗതാഗതക്കുരുക്കുണ്ടാക്കുന്നതാണ് പടയപ്പയെന്ന കാട്ടാനയുടെ വിനോദം.

Advertisment

publive-image

രണ്ടുമാസം മുമ്പ് മൂന്നാറില്‍ ഫുട്‌ബോള്‍ പരിശീലന മൽസരത്തിനിടെ ഗ്രൗണ്ടിലെത്തിയ പടയപ്പ ഫുട്‌ബോള്‍ കളി തടസപ്പെടുത്തി മൈതാനത്തു റോന്തുചുറ്റിയശേഷം കാട്ടിലേക്കു മടങ്ങിയിരുന്നു. അതേസമയം രാത്രി സമയങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെ ഇറങ്ങി നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടാനയുടെ അടുത്തുപോയി സെല്‍ഫി പകര്‍ത്തുന്നത് ജീവന്‍ പണയംവച്ചുള്ളകളിയാണെന്നും പ്രകോപനമുമുണ്ടായാല്‍ ഏതുസമയത്തും ആന ആക്രമിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു.

Munnar Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: