കൊച്ചിയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മക്കൾക്കും ഭാര്യയ്ക്കും വിഷം നൽകിയശേഷം ഗൃഹനാഥന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

suicide, crime, ie malayalam

കൊച്ചി: കൊച്ചുകടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് നാരായണന്‍ (4) എന്നിവരെ കൊലപ്പെടുത്തിയശേഷം നാരായണൻ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട് സ്വദേശികളായ ഇവർ കടവന്ത്രയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം.

മക്കൾക്കും ഭാര്യയ്ക്കും വിഷം നൽകിയശേഷം ഗൃഹനാഥന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അമ്മയെയും മക്കളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂവരും മരിച്ചിരുന്നു. നാരായണനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ഹോള്‍സെയിലായി പൂക്കള്‍ വില്‍പ്പന നടത്തിയിരുന്ന നാരായണന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.

Read More: കോവളത്ത് മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; പൊലീസിനെതിരെ ടൂറിസം മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: After killing wife and children man attempted suicide in kochi

The moderation of comments is automated and not cleared manually by malayalam.indianexpress.com