Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

നാല് ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടന്നത്. നാൽപതിനായിരത്തോളം ജീവനക്കാരാണ് രണ്ടു ദിവസത്തെ സമരത്തില്‍ പങ്കെടുത്തത്

home loan, ഭവന വായ്പ, rbi loan emi moratorium, ആര്‍ബിഐ വായ്പ മാസത്തവണ മൊറട്ടോറിയം, rbi loan emi moratorium news,ആര്‍ബിഐ വായ്പ ഇഎംഐ മൊറോട്ടോറിയം വാര്‍ത്ത, rbi emi moratorium, ആര്‍ബിഐ ഇഎംഐ മൊറട്ടോറിയം, rbi repo rate cut, moratorium, home loan cut, home loan interest rate, home loan moratorium

ന്യൂഡൽഹി: നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാം ശനി, ഞായര്‍, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവയ്ക്ക് ശേഷമാണ് ബാങ്കുകള്‍ ഇന്ന് തുറക്കുന്നത്.

ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ആയിരുന്നു രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില്‍ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു. ബാങ്കിങ് മേഖലയിലെ ഒൻപത് സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലായിരുന്നു ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക്.

Read More: മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിഷ്‌ണുനാഥ്, വട്ടിയൂർക്കാവിൽ വീണ; ജലീലിനെതിരെ ഫിറോസ് ഇറങ്ങും

സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടന്നത്. നാൽപതിനായിരത്തോളം ജീവനക്കാരാണ് രണ്ടു ദിവസത്തെ സമരത്തില്‍ പങ്കെടുത്തത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ പോലും പോയ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. ചില ബാങ്കുകൾ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ പൂർണമായിരും നിലച്ചിരുന്നു. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. എടിഎമ്മുകളിൽ പണം നിറക്കാത്തതിനാൽ പലയിടത്തും പണം കുറഞ്ഞു തുടങ്ങിയിരുന്നു.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളെല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുത്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: After four days banks will open today

Next Story
പി സി ചാക്കോ എൻസിപിയിൽ; എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്തും
The moderation of comments is automated and not cleared manually by malayalam.indianexpress.com