ന്യൂഡൽഹി: കേരളത്തിലെ വിദ്യാലയത്തിൽ ദേശീയ പതാക ഉയര്‍ത്താൻ വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് വരുന്നു. റിപ്പബ്ലിക്ക് ദിനത്തിലായിരിക്കും മോഹൻ ഭഗവത് പതാക ഉയർത്തുക. പാലക്കാട് നടക്കുന്ന ആർഎസ്എസ് ക്യാമ്പിൽവെച്ചാകും അദ്ദേഹം പതാക ഉയർത്തുക.

പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് മൂന്ന് ദിവസത്തെ ആര്‍എസ്എസ് ക്യാമ്പ് നടക്കുന്നത്. ഈ സ്‌കൂളിലാകും മോഹന്‍ ഭഗവത് പതാക ഉയർത്തുക. ആര്‍എസ്എസ് ബന്ധമുള്ള സ്‌കൂളാണ് പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതൻ.

നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് മൂത്താംതറ കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പതാക ഉയർത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ സ്ക്കൂൾ മാനേജ്മെന്രിനെതിരെ സർക്കാർ​ നടപടി കൈക്കൊണ്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ