scorecardresearch
Latest News

പ്രതിയുടെ ജാമ്യം റദ്ദാക്കി; വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ പൂട്ടിയിട്ട് അഭിഭാഷകർ

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് മജിസ്ട്രേറ്റ് ദീപ മോഹനനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടത്

പ്രതിയുടെ ജാമ്യം റദ്ദാക്കി; വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ പൂട്ടിയിട്ട് അഭിഭാഷകർ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവങ്ങൾ. അഭിഭാഷകർ മജിസ്ട്രേറ്റ് ദീപ മോഹനനെ ചേംബറിൽ പൂട്ടിയിട്ടു. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. സിജെഎം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.
മജിസ്ട്രേറ്റിന്റെ കോടതി ബഹിഷ്കരിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. റിമാൻഡ് പ്രതിയെ അഭിഭാഷകരെത്തി മോചിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്.

എന്നാൽ പ്രതിഷേധിക്കുകയല്ലാതെ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടില്ലെന്നാണ് ബാർ അസോസിയേഷൻ നൽകുന്ന വിശദീകരണം. ജാമ്യം നിഷേധിച്ചത് ശരിയായ തീരുമാനമല്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു. മജിസ്ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നൽകുമെന്നും അഭിഭാഷകർ പറഞ്ഞു.

പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ് നേരത്തെ ജാമ്യം അനുവദിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Advocates locked magistrate in court chamber