കോഴിക്കോട്: പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ.എം.രത്‌ന സിങ് (92) അന്തരിച്ചു. മാതൃഭൂമിയുടെ നിയമോപദേഷ്ടാവായും അഡീഷണൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖം മൂലം കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

1953 ലാണ് അഭിഭാഷകനായി എൻ റോൾ ചെയ്തത്. എറണാകുളം ലോ കോളജിലായിരുന്നു നിയമപഠനം. 1974-77 വരെ ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവര്‍മെന്റ് സ്റ്റാന്റിങ് കൗണ്‍സലായും 1991-96ല്‍ സംസ്ഥാന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ജൂണ്‍ ആറിനാണ് സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്.

കോഴിക്കോട്ടെ ജാനകിറാം മോട്ടോഴ്‌സിന്റെ ഉടമ പരേതനായ എം.കെ.പത്മനാഭന്റെ മകള്‍ സാവിത്രിയാണ് ഭാര്യ. ഷെറിൻ, നസ്‌റിൻ, ഷാമറിൻ, എം.ഷഹീർ എന്നിവർ മക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ