കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസുനിയ്ക്കായി പ്രമുഖ വക്കീൽ ബി.എ ആളൂർ വരുന്നു. പൾസർസുനിക്ക് വേണ്ടി ഹാജരാകാൻ ചിലർ തന്നെ സമീപിച്ചെന്നും വക്കാലത്ത് കിട്ടിയാൽ നാളെ സുനിക്കായി കോടതിയിൽ ഹാജരാകുമെന്നും ബി.ആളൂർ മാത്രഭ്യൂമി ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ട കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു അഡ്വക്കറ്റ് ബിഎ ആളൂർ. സൗമ്യക്കേസിൽ ഗോവിന്ദച്ചാമിയുടെ വക്കീലായി എത്തിയ ആളൂർ ഇയാളെ തൂക്കുമരത്തിൽ നിന്ന് രക്ഷിച്ചിരുന്നു. പെരുമ്പാവൂർ ജിഷകൊലക്കേസിൽ മുഖ്യപ്രതി അമീറുൽ ഇസ്ലമിനായി കോടതിയിൽ​ വാധിക്കുന്നതും ആളൂർ തന്നെയാണ്. കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ് ഇപ്പോൾ. സോളാർ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിത എസ് നായരുടെ പല കേസുകളിലും ബിഎ​​ ആളൂർ തന്നെയാണ് ഹാജരാകുന്നത്.

സുനിക്ക് വേണ്ടി ആളൂരിനെ സമീപിച്ചത് സിനിമ മേഖലയിൽ നിന്നുള്ളവരാണോ എന്ന് വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കോടതിയിൽ കീഴടങ്ങാ​ൻ എത്തിച്ചത് അവരുടെ അഭിഭാഷകരുടെ നീക്കമായിരുന്നു സുനിക്ക് വേണ്ടി 2 അഭിഭാഷകരരായിരുന്നു അന്ന് കോടതിയിൽ​ എത്തിയത്. ഈ അഭിഭാഷകരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന് പൊലീസിന് മനസ്സിലായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ