അമീറുളിന് വധശിക്ഷ: കീഴ്കോടതികള്‍ക്ക് നട്ടെല്ല് ഇല്ലെന്ന് ബിഎ ആളൂര്‍

ഇന്ത്യന്‍ ജ്യൂഡീഷ്യറി തന്നെ തകര്‍ന്ന് പോയതായി ബിഎ ആളൂര്‍

അഡ്വ ബിഎ ആളൂർ, പൾസർ സുനി, Adv BA Aloor, Pulsar Suni, Actress Attack case, നടി ആക്രമിക്കപ്പെട്ട സംഭവം

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുത്താണ് ഒരു നിരപരാധിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ ജ്യൂഡീഷ്യറി തന്നെ തകര്‍ന്ന് പോയതായി ബിഎ ആളൂര്‍ വിധി ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. പ്രോസിക്യൂഷന്റെ വക്താവായാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ആളൂര്‍ പറഞ്ഞു. ഇന്ത്യയിലെ മേല്‍ക്കോടതികളില്‍ നീതി തേടി പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴ്കോടതികള്‍ക്ക് നട്ടെല്ല് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിച്ചത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മത്തിലെ കൊ​ല​പാ​ത​കം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വയ്​ക്കു​ക, വീ​ട്ടി​ൽ അ​തിക്ര​മി​ച്ചു​ ക​ട​ക്കു​ക എ​ന്നീ കു​റ്റ​ങ്ങളാണ്​ പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Adv ba aloor lashes out at courts after pronouncing jisha murder verdict

Next Story
കൊലപാതകിയുടെ ചലനമറ്റ ശരീരം കാണും വരെ സമാധാനം ഉണ്ടാവില്ലെന്ന് ജിഷയുടെ സഹോദരി
The moderation of comments is automated and not cleared manually by malayalam.indianexpress.com