തിരുവനന്തപുരം: അമ്മ അറിയാതെ ദത്തു നൽകിയ കുഞ്ഞിനെ തിരികെയെത്തിക്കും. കുഞ്ഞിനെ അഞ്ചു ദിവസത്തിനുള്ളിൽ തിരികെയെത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ള്യുസി) നിർദേശം നൽകി. സംസ്ഥാന ശിശുക്ഷേമ സമിതിക്കാണ് നിർദേശം നൽകിയത്. ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുഞ്ഞിനെ കൊണ്ടുവരുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്നും ഉത്തരവിലുണ്ട്.
ആന്ധ്രയിൽ അധ്യാപക ദമ്പതികളുടെ ഫോസ്റ്റർ കെയറിലാണ് കുട്ടിയിപ്പോൾ. കുഞ്ഞിനെ നാട്ടിലെത്തിച്ച ശേഷമേ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്താൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ സിഡബ്ള്യുസി ഉത്തരവിറക്കിയത്.
കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി അനുപമ ശിശുക്ഷേമ സമിതി ഓഫിസിനു മുന്നിൽ സമരം നടത്തിവരികയാണ്. നടപടിയിൽ സന്തോഷമുണ്ടെന്നും ഉത്തരവ് കയ്യിൽ കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അനുപമ പറഞ്ഞു. രാവിലെ പതിനൊന്ന് മണിക്ക് സിഡബ്ള്യുസി ഓഫിസിൽ എത്താൻ പറഞ്ഞിട്ടുണ്ടെന്നും ഉത്തരവിന്റെ പശ്ചാത്തലത്തിൽ സമരം നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
Also Read: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നു, ഇടുക്കി പത്ത് മണിക്ക് തുറക്കും