ദത്തുവിവാദം: അനുപമ വീണ്ടും സമരത്തിൽ

കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

Anupama S Chandran, Habeas corpus Anupama S Chandran, Anupama S Chandran High Court, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, indian express malayalam IE Malayalam
ഫയൽ ചിത്രം

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അമ്മ അനുപമ വീണ്ടും സമരത്തിൽ. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശിശുക്ഷേമ സമിതിക്കു മുന്നിൽ ഇന്ന് രാവിലെ മുതൽ അനിശ്ചിതകാലത്തേക്കാണ് സമരം.

ജനറൽ സെക്രട്ടറിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷയെയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ആദ്യം പറഞ്ഞപോലെയല്ല സമരം നീങ്ങുന്നതെന്ന് അനുപമ ആരോപിച്ചു. കുഞ്ഞിനെ തിരിച്ചു നാട്ടിൽ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു.

ഇന്നലെ കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് കാണിച്ച് അനുപമ ഡിജിപിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. കുഞ്ഞിന്റെ ജീവൻ അപായപ്പെടുത്തുമെന്ന് സംശയമുണ്ടെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി ചൈൽഡ് വെൽഫെയർ കമ്മിറ്റി ആയിരിക്കുമെന്നും പരാതിയിൽ പറഞ്ഞതായാണ് വിവരം.

Also Read: കനത്ത മഴ: കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ; ആളപായമില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Adoption row anupama protesting infront of child welfare committee office

Next Story
കനത്ത മഴ: കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ; ആളപായമില്ലKerala Rain Updates, erumeli landslide, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com