കേരളത്തിന്റെ റബ്ബര്‍ ഉത്പാദനം ത്രിപുര കണ്ട് പഠിക്കണമെന്ന് ബിപ്ലബ് ദേബ് കുമാര്‍

കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്

biplab deb, diplab deb controversial statements, biplab deb controversial remarks, tripura cm, narendra modi, modi summons biplab deb, indian express

അഗര്‍ത്തല: റബ്ബര്‍ ഉദ്പാദനത്തില്‍ കേരളത്തിന്റെ ഉദ്പാദന രീതി മാതൃകയാക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 85,000 ഹെക്ടറിലായുളള റബ്ബര്‍ കൃഷിയില്‍ പ്രതിവര്‍ഷം 65,330 ടണ്‍ റബ്ബറാണ് ത്രിപുരയില്‍ ഉദ്പാദിപ്പിക്കുന്നത്.

‘നമ്മുടെ സംസ്ഥാനത്ത് കേരളത്തിന്റെ പ്രവര്‍ത്തനരീതി നമ്മള്‍ കൈക്കൊളളണം. മഴക്കാലത്തും സാധാരണയല്ലാത്ത കാലാവസ്ഥയിലും നഷ്ടം കൂടാതെ റബ്ബര്‍ പാല്‍ എടുക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും നമുക്ക് കഴിയണം. അത് ത്രിപുരയിലെ റബ്ബര്‍ ഉദ്പാദനത്തിന് ഊര്‍ജം പകരും,’ ബിപ്ലബ് ദേബ് പറഞ്ഞു. ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിപ്ലബ് ദേബ്.

ത്രിപുര വനവികസന പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഗുണനിലവാരമുളള റബ്ബര്‍ ഉത്പന്നങ്ങളാണ് നിലവില്‍ ഉദ്പാദിപ്പിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Adopt kerala method to boost rubber production in state biplab deb

Next Story
നിര്‍മ്മാണം നിയമവിരുദ്ധം, എംഎല്‍എ ശകാരിച്ചു; സബ് കളക്ടറെ പിന്തുണച്ച് കളക്ടറുടെ റിപ്പോര്‍ട്ട്Renu Raj IAS, Contempt of Court, S Rajendran MLA, Devikulam Sub Collector, Munnar, High Court, state women commission, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com