അടൂർ: നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികൾ എത്തിച്ചുനൽകിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പൊലീസ് നിർദേശിച്ചു.

മദ്യം നൽകിയത് കിളിവയൽ, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറന്റെെനിലുള്ള ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മദ്യക്കുപ്പികൾ എത്തിച്ചവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ അടൂർ എസ്‌ഐ അറിയിക്കുകയായിരുന്നു. മദ്യം കൈമാറാൻ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്‌പർശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക്: പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തു

കഴിഞ്ഞ ദിവസം ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുൻപ് യുവാവ് മദ്യപിച്ച് ബഹളംവയ്‌ക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. ശനിയാഴ്‌ച കോവിഡ് പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് ഇയാൾക്ക് പോസിറ്റീവ് ആണെന്ന കാര്യം അറിയുന്നത്.

നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിൽ വന്ന രണ്ടുപേർ, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യംവച്ച് മുകളിലേക്ക് നൽകുകയായിരുന്നു. മാതൃഭൂമി പത്രത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.