മലപ്പുറം: ഒരു യോഗിക്ക് ചേരാത്തതാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി പറഞ്ഞു.
ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന് പറഞ്ഞ പിണറായി കോണ്‍ഗ്രസിനേയും ശക്തമായി വിമര്‍ശിച്ചു. ‘ഇന്ന് രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ ഉണ്ടെന്ന് നോക്കിയാല്‍ മറ്റിടത്താണ് കാണാന്‍ കഴിയുക.
ബി.ജെ.പി ഭരിക്കുന്ന സംസഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഇവിടെ ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ നേരിട്ടില്ല എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആശങ്കയെന്നും ചെന്നിത്തലയെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു.
ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത് ഷായ്ക്കു വഴിയൊരുക്കിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. ഇടതുപക്ഷ സർക്കാരുകൾ ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി മറുപടി പറയുന്നു. അമിത് ഷായുടെ മേദസു കുറയ്ക്കാൻ മാത്രമേ യാത്ര ഉപകാരപ്പെടൂ എന്നും പിണറായി പരിഹസിച്ചു.
ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റു ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നുണ്ട്. അത് കേരളത്തിൽ സംഭവിക്കുന്നില്ല. ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷം നയിക്കുന്ന സർക്കാരുകളും എക്കാലത്തും ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു- പിണറായി പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.