scorecardresearch

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി

ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും പിണറായി വിജയന്‍

ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും പിണറായി വിജയന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan, cpm

മലപ്പുറം: ഒരു യോഗിക്ക് ചേരാത്തതാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി പറഞ്ഞു.

Advertisment

ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന് പറഞ്ഞ പിണറായി കോണ്‍ഗ്രസിനേയും ശക്തമായി വിമര്‍ശിച്ചു. 'ഇന്ന് രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ ഉണ്ടെന്ന് നോക്കിയാല്‍ മറ്റിടത്താണ് കാണാന്‍ കഴിയുക.

ബി.ജെ.പി ഭരിക്കുന്ന സംസഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഇവിടെ ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ നേരിട്ടില്ല എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആശങ്കയെന്നും ചെന്നിത്തലയെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു.

ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​മി​ത് ഷാ​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ത്തി​ന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​ണ്ടെ​ന്നും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ട് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യു​ന്നു. അ​മി​ത് ഷാ​യു​ടെ മേ​ദ​സു കു​റ​യ്ക്കാ​ൻ മാ​ത്ര​മേ യാ​ത്ര ഉ​പ​കാ​ര​പ്പെ​ടൂ എ​ന്നും പി​ണ​റാ​യി പ​രി​ഹ​സി​ച്ചു.

Advertisment

ബി​ജെ​പി ഭ​രി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ റാ​ലി​ക​ളും ബ​ഹു​ജ​ന മു​ന്നേ​റ്റ​ങ്ങ​ളും വി​മ​ർ​ശ​ന ശ​ബ്ദ​വും ത​ട​യാ​ൻ നി​രോ​ധ​നാ​ജ്ഞ​യും വി​ല​ക്കും ഇ​ന്‍റ​ർ​നെ​റ്റു ബ്ലോ​ക്ക് ചെ​യ്യ​ലു​മു​ൾ​പ്പെ​ടെ തെ​റ്റാ​യ പ​ല ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ത് കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഇ​ട​തു​പ​ക്ഷം ന​യി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളും എ​ക്കാ​ല​ത്തും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു- പി​ണ​റാ​യി പ​റ​ഞ്ഞു.

Pinarayi Vijayan Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: